Friday, 17 February 2012

കഥയുള്ള കവിത

മാതൃഭൂമിയില്‍ സച്ചിതാനന്ദന്റെ 'കഥ' എന്നാ കവിത വായിച്ചപ്പോള്‍ ഒരു മുഴക്കം.
യൌവ്വനം എഴുപതുകളുടെ ഊഷരതകളില്‍ തിളച്ച്ച്ചു മറിഞ്ഞിരുന്നതെങ്കില്‍ എന്ന് ആശിചിട്ടുന്ടു.
തോക്കിനെ ദേവതാരുവും പീരങ്കി ഉണ്ടയെ  ഓറഞ്ചും ബോംബിനെ പനിനീരും ആയി മാറ്റിയെഴുതിക്കുന്ന  സഹന സ്വഭാവമുള്ള സമര ശീലങ്ങള്‍ വരവായെന്നു തോന്നുന്നു.
പല നിറത്തിലുള്ള ഏകാന്തതകള്‍ ഒരു വെളുത്ത ഏക കോശ ജീവിയായി ഒന്നായി മാറുന്ന പരിണാമം ഓരോ വരിയിലും കാണാം.

വാതം കോച്ചിയ വരികള്‍ കൊണ്ടു ഒച്ചയില്ല വെടിക്കവിതകള്‍ ഉതിര്‍ക്കുന്ന ചില സമകാലീന യുവ കവികളുടെ നനഞ്ഞ ചൈന പടക്കങ്ങള്‍ ഏതാണ്ട്  മടുത്തിട്ടുന്ടു.

ദിനം!

വായനയ്ക്കും ഒരു ദിനം!.."വായന-ദീനം"
അതോ, യാന്ത്രികമായ ഒരു പരിഗണനയോ? കപട ഭാഷ സ്നേഹത്തിനും വേണം ഒരു ദിനം.
മാതൃഭാഷയെ സ്നേഹിച്ചു-ലാളിച്ചു-മതി മറക്കണം.ഭാഷാസ്നേഹികളുടെ വീട്ടിലെ കലണ്ടറില്‍ മലയാള അക്കങ്ങള്‍ക്ക് സ്ഥാനമില്ല ..മൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ മാത്രമേ വെളിപാട് ഉള്ളൂ.

ബലി

മണല്‍പ്പുറത്ത് വച്ചാണ് അവനെ കണ്ടത്..
നീണ്ട മീശയും ജടയും , പച്ച കണ്ണുകളും മൌനവും ,

ഞാന്‍ ചോദിച്ചു ; നീ ആരാണ് ?
നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്..

അവന്‍ പറഞ്ഞു; ഞാന്‍ ഒരു ആശാരിയുടെ മകന്‍,
ഒരു പിടി അരിയെനിക് കടം തരിക

അവന്റെ ദ്വാരമുള്ള കൈപ്പടമുയര്ത്തി പറഞ്ഞു;
'പിതാവേ ഈ ബലി നീയെടുക്കുക'

ബലിയിട്ടവനെ പിന്നീട് കണ്ടതേയില്ല,

ഞാന്‍ കണ്ടത് ഒരുയിലക്കീരിലെ അന്നം
അത് വെള്ളത...